അഞ്ചൽ: കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ ഒമാൻ പര്യടനത്തിനുള്ള സ്റ്റേറ്റ് ടീമിൽ ആദ്യമായി ഒരു അഞ്ചൽക്കാരൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ചൽ അയിലറ സ്വദേശി പരേതനായ മനോഹരൻ ആചാരിയുടെയും ജയശ്രീയുടെയും മകനായ അക്ഷയ് മനോഹർ ആണ് കേരള ക്രിക്കറ്റ് അസ്സോസിയെഷന്റെ വിദേശ പര്യടനം നടത്തുന്ന ടീമിൽ ഇടം നേടിയത്.
ഇക്കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻന്റെ എല്ലാ കാറ്റഗോരിയിലും സ്റ്റേറ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള അക്ഷയ് കേരള സീനിയർ ടീമിൽ കളിക്കുവാനുള്ള തീവ്ര പരിശീലനത്തിലായിരുന്നു.
കൊല്ലം ജില്ലാ ക്രിക്കറ്റ് അസ്സോസിയെഷന്റെ അഞ്ചൽ ഈസ്റ്റ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാഡമിയിൽ നിന്നും ക്രിക്കറ്റ് കരിയർ ആരംഭിച്ച അക്ഷയ് പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജില്ലാ, സ്റ്റേറ്റ് അക്കാഡമികളിൽ നിന്നും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. അഞ്ചൽ കെന്റ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായിരുന്ന അക്ഷയ് കേരളത്തിലെ മുൻനിര ക്ലബ്ബ്കളിൽ കളിച്ചിട്ടുണ്ട്. നിലവിൽ കൊല്ലം ജില്ലയിലെ പ്രമുഖ ക്ലബ് ആയ പ്രതിഭക്ക് വേണ്ടി കളിക്കുന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഘലയിലെ കുരുന്നു പ്രതിഭകൾക്ക് അക്ഷയുടെ ഈ നേട്ടം പ്രചോദനം ആകും എന്ന് പ്രതീക്ഷിക്കാം. അക്ഷയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു..
No comments:
Post a Comment