ദുബൈ: 21 വർഷത്തിന് ശേഷം പിറന്ന കൺമണിയെ ഓർത്ത് നീറുന്ന അമ്മ #ഷൈനി_മുരളീധരന്റെ ദുരിതമേറിയ അവസ്ഥക്ക് കടയ്ക്കല്‍ പ്രവാസി ഫോറം സ്വാന്തനമാവുകയാണ്.
അജ്മാനിലെ റിയൽ-എസ്റ്റേറ്റ് ചുമത്തിയ ട്രാവൽ ബാൻ പിഴ കാരണത്താൽ നിയമ കുരിക്കില്‍ പെട്ട് നാടണയാന്‍ കഴിയാത്ത അവസ്ഥയിലാണ് കൊല്ലം ജില്ലയിലെ #കടയ്ക്കൽ സ്വദേശിയായ ഷൈനി മുരളീധരന്‍. അതോടൊപ്പം അവര്‍ അതിഘഠിനമായ പ്രമേഹ രോഗത്തിന്റെ പിടിയിലുമാണ്. പലരും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും പ്രായോഗികമായില്ല.
ഡൽഹിയിലെ ഷഹ്നാസ് ഹുസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോസ്മറ്റോളജിയിൽ പിജിയും ഡിപ്ലോമയും നേടിയിട്ടുള്ള ഷൈനി യുഎഇയിലെത്തി അജ്മാനില്‍ ഒരു ബ്യൂട്ടി സലൂൺ നടത്തി വരികയായിരുന്നു. എന്നാല്‍, 21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പ്രസവത്തിനായി നാട്ടില്‍ പോകേണ്ടി വന്ന ഷൈനി പോകും മുമ്പ് റിയൽ-എസ്റ്റേറ്റിനെ മുന്‍കൂട്ടി ഫ്ലാറ്റ് വെകേറ്റ് ചെയ്യുന്ന വിവരം പറഞ്ഞപ്പോള്‍ പോയി വന്ന ശേഷം മതിയെന്നായിരുന്നു മറുപടി നല്കിയത്. പക്ഷേ ഷൈനിയുടെ പ്രസവം, മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ചികിത്സയെ തുടര്‍ന്ന് കൂടുതല്‍ കാലം നാട്ടില്‍ നില്‍കേണ്ടി വന്നു. അവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുഴുവന്‍ വാടകയും കൃത്യമായി റിയൽ-എസ്റ്റേറ്റിന് ചെക്ക് പേയ്മെന്റ് വഴി നല്കുകയും, ഫ്ലാറ്റ് വെക്കേറ്റ് ചെയ്യുന്ന വിവരം നാട്ടിലായിരിക്കെ ഈമെയില്‍ വഴി റിയൽ-എസ്റ്റേറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നീണ്ട കാലയളവില്‍ അജ്മാനില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നംബര്‍ ഡിസ്കണക്ട് ആവുകയും, എന്നാല്‍ റിയൽ-എസ്റ്റേറ്റ് ഷൈനിയെ ബന്ധപ്പെടാന്‍ അതേ ഫോണ്‍ നംബറില്‍ വിളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. തുടര്‍ന്ന് റിയൽ-എസ്റ്റേറ്റ് കോടതി നടപടികളുമായി മുന്നോട്ടു പോയി. ഒടുവില്‍ ഷൈനിക്ക് ഭീമമായ പിഴയും ട്രാവല്‍ ബാനും എന്ന കോടതി വിധിയാണ് ഉണ്ടായത്. ഇതൊന്നും അറിയാതെയാണ് രണ്ടു വര്‍ഷത്തെ തന്റെ സാന്നിധ്യം ഇല്ലാത്തതിനാല്‍ നിന്നുപോയ ബ്യൂട്ടി സലൂൺ ബിസിനസ്സിനെ മെച്ചപ്പെടുത്തുവാന്‍ ഷൈനിയും കുഞ്ഞും ഭര്‍ത്താവും ഷൈനിയുടെ അമ്മയുമായി അജ്മാനിലേക്ക് മടങ്ങിയെത്തിയത്. പക്ഷേ ആ വരവ് ഇങ്ങനെ ഒരു നിയമകുരുക്കില്‍ പെടാനുള്ള കരണമാകും എന്നറിഞ്ഞിരുന്നില്ല!!
താൻ അകപ്പെട്ട ചക്രവ്യൂഹത്തിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഷൈനിയും കൂടി ഉൾപ്പെടുന്ന നാട്ടുകാരുടെ ഒരു പ്രവാസി സംഘടനയോട് സഹായം അഭ്യർത്ഥിച്ചതനുസരിച്ച് അവർ സഹായിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ വളരെ കാലം പ്രതീക്ഷയോടെ അവർ പറയുന്നതെല്ലാം അനുസരിച്ചുകൊണ്ട് അവരോടൊപ്പം നിന്നതിനുശേഷമാണ് സ്വന്തം പ്രവാസി സംഘടന അവരെ അവഗണിക്കുകയായിരുന്നു എന്ന് മനസ്സിലായത്. ഒരുമ യോടെ കൂടെ ഉണ്ടാകും എന്നു കരുതിയ സംഘത്തിന്റെ ഈ ക്രൂരമായ അവഗണനയോടെപ്പം സാമൂഹിക ബന്ധത്തിന്റെ അഭാവവും കൂടിയായപ്പോള്‍ അവരുടെ പ്രശ്നപരിഹാരം അസാധാരണമായി നീണ്ടുപോയി. ട്രാവല്‍ ബാന്‍ ഉള്ളതിനാലും ബ്യൂട്ടി സലൂൺ ബിസിനെസ്സ് മുന്നോട്ട് പോകാത്തതിനാലും ഷൈനിക്ക് പിടിപെട്ട പലതരം രോഗങ്ങള്‍ കരണത്താലും കുഞ്ഞിനേയും ഭര്‍ത്താവിനെയും നാട്ടിലേക്കു മടക്കി അയക്കേണ്ടിയും, രോഗിയായ അമ്മയെ ഷൈനിയുടെ പരിചരണത്തിനായി കൂടെ നിര്‍ത്തേണ്ടിയും വന്നു.
ഈ അവസരത്തിലാണ് നാട്ടില്‍ നിന്നും കടയ്ക്കല്‍ പ്രവാസി ഫോറത്തിന്റെ വൈസ് പ്രസിഡൻറ് ഷാജിലാൽ സാർ മുഖാന്തരം ഷൈനിയുടെ കാര്യങ്ങള്‍ ഫോറത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടനെ തന്നെ ഫോറം ഉപദേശക സമിതി അംഗമായ സുരേഷ് (ഈ-മൂവേഴ്സ്) ന്റെ ഇടപെടലിലൂടെ നിയമസഹായ നടപടികള്‍ക്കായി യുഎഇ പൗരനായ ഒരു ലോയറിനെ നിശ്ചയിക്കുകയും, കോടതി നടപടികള്‍ക്കായി അദ്ദേഹത്തിന് ഷൈനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി നല്കുകയും ചെയ്തു.
ഡോക്ടറെ കണ്ടു നിരവധി ലാബ് ടെസ്റ്റുകൾ നടത്തി, ചികിത്സയ്ക്കായി വേണ്ടിവന്ന മുഴുവന്‍ മരുന്നുകളുടെ ചിലവ് കടയ്ക്കല്‍ പ്രവാസി ഫോം ഏറ്റെടുത്തു. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഷൈനിക്ക് കൈമാറി (ഫോട്ടോ). വരും ദിവസങ്ങളില്‍ റിയൽ-എസ്റ്റേറ്റുമായുള്ള നെഗോസിയേഷന്‍ നടക്കും. അതിന്റെ ഫലമനുസരിച്ച് ശേഷം വേണ്ട നിയമ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഫോറത്തിന്റെ തീരുമാനം.
പക്ഷേ ഇനി വേണ്ടിവരുന്ന കോടതി ചിലവും ചികിത്സാ ചിലവും അവരുടെ മുന്നിലുണ്ട്. അവരെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ ഫോറത്തിന്റെ ഏതൊരു ഭാരവാഹികളേയും സമീപിക്കാവുന്നതാണ്. ഈ വിഷയത്തില്‍ ടിവി/സെഷ്യൽ മീഡിയ പ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്റെ ഇടപെടല്‍ (വീഡിയോ) കൂടുതല്‍ പ്രയോജനകരം ആകുമെന്നാണ് കരുതുന്നത്.
#KADAKKAL @highlight
#malayalam
No comments:
Post a Comment