Breaking

Friday, 25 April 2025

കടയ്ക്കലിൽ പ്രണയം നടിച്ച് 17വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.


കടയ്ക്കൽ
: പരവൂർ പൊഴിക്കര സൗപർണികയിൽ അഭിനന്ദാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി കടയ്ക്കൽ സ്വദേശിയായ 17 കാരിയെ പരിചയപ്പെടുകയും ഇവർ പ്രണയത്തിലാകുകയും തുടർന്ന് പരവൂർ ബീച്ചിലും വാഗമണ്ണിലും പെൺകുട്ടിയെ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.


2 മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയും കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു . പിറ്റേന്ന്‌ പെൺകുട്ടി വീട്ടിൽ തിരിച്ചു എത്തുകയും കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു എന്ന് പറയുകയും ചെയ്തു.


എന്നാൽ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽ പെടുകയും ചൈൽഡ് ലൈന്റെ സഹായത്തോടെ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും തുടർന്ന് പീഡന വിവരം പുറത്ത് പറയുകയുമായിരുന്നു. തട്ടികൊണ്ടുപോകൽ പോക്സോ തുടങ്ങിയ വകുപ്പ് ചേർത്ത് കടയ്ക്കൽ പോലീസ് കേസ് എടുക്കുകയും.ബേക്കറി ജീവനക്കാരനായ അഭിനന്ദിനെ പരവൂരിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുകകയും ചെയ്‌തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു


No comments:

Post a Comment