മഞ്ഞപ്പാറ:മഞ്ഞപ്പാറയുടെ സ്നേഹസംഗമം വീണ്ടുമെത്തുന്നു! DYFI മഞ്ഞപ്പാറ യൂണിറ്റിന്റെ വാർഷിക ഇഫ്താർ വിരുന്ന്, ഈ വർഷവും അതിഗംഭീരമായി ആഘോഷിക്കുന്നു. 2025 മാർച്ച് 29 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മഞ്ഞപ്പാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച്, നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ ഒത്തുചേരുന്നു.
ഈ പുണ്യമാസത്തിൽ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി, രുചികരമായ വിഭവങ്ങളൊരുക്കി DYFI നിങ്ങളെ കാത്തിരിക്കുന്നു.
ഒപ്പം, ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നമ്മുടെ യുവതലമുറയെ രക്ഷിക്കാനായി, പ്രമുഖ എക്സൈസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജേഷ് AK (ചടയമംഗലം) നയിക്കുന്ന ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
#dyfi #manjapparaonline #ifthar
No comments:
Post a Comment