Breaking

Saturday, 25 January 2025

മകൻ മരിച്ച ദുഃഖത്തിൽ മകന്റെ ബെല്‍റ്റ് ശരീരത്തോടു ചേര്‍ത്ത്കെട്ടി ആത്മഹത്യ ചെയ്ത് ദമ്പതികൾ ..


മകൻ മരിച്ച ദുഃഖത്തിൽ മകന്റെ ബെല്‍റ്റ് ശരീരത്തോടു ചേര്‍ത്ത്കെട്ടി ആത്മഹത്യ ചെയ്ത് ദമ്പതികൾ .. കണ്ണീരോടെ കേരളക്കര നൊമ്പരക്കാഴ്ചയായി മകന്‍റെ മരണത്തില്‍ മനംനൊന്ത് മരിച്ച സ്നേഹദേവും ഭാര്യ ശ്രീകലയും. തിരുവനന്തപുരം മുട്ടടയിലെ വീട്ടില്‍ ഇരുവര്‍ക്കും ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. മകനെ സംസ്കരിച്ച മുട്ടത്തറ ശ്മശാനത്തിലായിരുന്നു ഇരുവരുടേയും സംസ്കാരം. 


ശ്രീകലയും സ്നേഹദേവും ഇരുപേരുകളിലേയും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച് പേരിട്ട് വളര്‍ത്തിയ ഏക മകന്‍ ശ്രീദേവ് നെഞ്ചുപൊട്ടി മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നവര്‍. പിന്നെ മകന്‍റെ ഒാര്‍മയില്‍ നീറി നീറിയുളള ജീവിതം. മകന്‍റെ ചരമനാളില്‍  നൊമ്പരങ്ങളെല്ലാം ഉളളിലൊതുക്കി കൈ ചേര്‍ത്തു കെട്ടി ഇന്നലെയവര്‍ നെയ്യാറിന്‍റെ ആഴങ്ങളിലേയ്ക്ക് നടന്നിറങ്ങി.അപ്പോഴും മകന്‍റെ സ്കൂള്‍ കാലത്തെ ബെല്‍റ്റ് കെട്ടിയിരുന്നു 


അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായിരുന്ന ശ്രീദേവിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വേദന. മകന്‍റെ  പേരില്‍ ചാരിറ്റബിള്‍ ട്രസ്ററ് തുടങ്ങി വര്‍ഷങ്ങളോളം നിര്‍ധനരായ നിരവധി പേര്‍ക്ക് സഹായമുറപ്പാക്കാന്‍ പണം നിക്ഷേപിച്ചാണ് ആ മാതാപിതാക്കള്‍ മകന്റെ അടുത്തേയ്ക്ക് മടങ്ങിയത്.

No comments:

Post a Comment