Breaking

Sunday, 12 January 2025

ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്കിനോട് അനുബന്ധിച് ഗതാഗത നിയത്രണം

 


ചടയമംഗലം:14.01.2025 തീയതി ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് MC റോഡിലും അനുബന്ധ റോഡുകളിലും താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .


1. 14.01.2025 തീയതി വൈകുന്നേരം 05.30 മണി മുതൽ MC റോഡിൽ കൊട്ടാരക്കര ഭാഗത്ത് നിന്നും നിലമേൽ, തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയുർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ - വയ്യാനം- ചുണ്ട -കടയ്ക്കൽ - നിലമേൽ വഴി പോകേണ്ടതാണ്.


2. 14.01.2025 തീയതി വൈകുന്നേരം 05.30 മണി മുതൽ MC റോഡിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും ആയൂർ, കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ - മുല്ലോണം - ഗണപതിനട, അർക്കന്നൂർ - മണിയൻമുക്ക്- ആയൂർ വഴി പോകേണ്ടതാണ്.


3.14.01.2025 തീയതി MC റോഡിൽ ചടയമംഗലം സൊസൈറ്റി ജംഗ്ഷൻ മുതൽ ചടയമംഗലം KSFE ജംഗ്ഷൻ വരെയും ആലുംമൂട് (മാടൻനട ) ജംഗ്ഷൻ മുതൽ ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും ചടയമംഗലം ജംഗ്ഷൻ വരേയും വാഹന ഗതാഗതം ക്രമപ്പെടുത്തിയിരിക്കുന്നു.


ഇൻസ്പെക്ടർ എസ് എച്ച് ഓ എസ്.ഐ ചടയമംഗലം പോലീസ് സ്റ്റേഷൻ

No comments:

Post a Comment