ചടയമംഗലം :ചരിത്ര പ്രാധാന്യം ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ ചടയമംഗലം ജഡായു ടുറിസം സെന്ററിൽ സന്ദർശത്തിന് എത്തിയ അഞ്ചംഗ അദ്ധ്യാപക സംഘത്തിന് പ്രവേശം നിഷേധിക്കപെട്ട സംഭവത്തിൽ 52775 രൂപ നഷ്ട പരിഹാരം നൽകാൻ കണ്ണൂർഉപഭോക്ത്ര തർക്ക പരിഹാരഫോറ ത്തിന്റെ ഉത്തരവ്.
അദ്ധ്യാപക സംഘം 2023 സെപ്റ്റംബർ ഒന്നിന് ആണ് നെരുവമ്പ്രത്തു നിന്ന് പക്ഷി ശില്പവും അതിനകത്തെ മ്യൂസിയവും തിയേറ്ററും സന്ദർശിക്കാൻ എത്തിയത്.ടിക്കറ്റ് എടുത്തു റോപ്‌വേ മാർഗം മുകളിലെത്തിയ സംഘം ഉൾപ്പടെ ഉള്ള സന്ദർശകർക്കു അകത്തേക്ക് പ്രവേശനമില്ല എന്ന ബോർഡ് ആണ് കാണാൻ കഴിഞ്ഞത്.
ഉഷ ബ്രിക്കോ ലിമീറ്റഡ്, ജഡായു പാറ ടുറിസം പ്രൊജക്റ്റ് എന്നി സ്ഥാപന ഉടമകളാണ് പ്രതികൾ.ജഡായു പാറയ്ക്കു മുകളിലെത്തിച്ചു ആർഹമായ സേവനം നൽകാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതരമായ വീഴ്ചയായി കണ്ടാണ് 25000 രൂപ വീതം രണ്ടു കക്ഷികളും ടിക്കറ്റ് തുക ആയ 2775 രൂപ രണ്ടു കക്ഷികൾ കൂട്ടായും ഒരു മാസത്തിനകം നൽകാൻ ഉത്തരവിട്ടത്.
വീഴ്ച വന്നാൽ 9 ശതമാനംപലിശകൂടി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകൻ തളിപ്പറമ്പ് ടി വി ഹരീന്ദ്രൻ ഹർജിക്കാർ ക്ക് വേണ്ടി ഹാജരായി.
No comments:
Post a Comment