കൊല്ലം : കൊല്ലത്ത് വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന യുവാക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായി.
പുനലൂർ നരിക്കല്‍ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്ബ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം റെയില്‍വേസ്റ്റേഷൻ പരിസരം, കെഎസ്‌ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളില്‍ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. പിന്നീട് ബൈക്കുകള്‍ പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പാലീസ് പറഞ്ഞു. സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.
വാഹനങ്ങളുടെ ലോക്കിളക്കാൻ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിലെ ആക്രി വ്യാപാരികള്‍ക്കും പ്രതികള്‍ വാഹന ഭാഗങ്ങള്‍ വിറ്റിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി ബൈക്കുകളും വാഹനത്തിൻ്റെ ഭാഗങ്ങളും പ്രതികളുടെ വീടുകളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. പൊളിച്ച ബൈക്കുകളുടെ നമ്ബർ പ്ലളേറ്റുകളും കണ്ടെടുത്തു. ബൈക്കുകള്‍ നഷ്ടപ്പെട്ട നിരവധി പരാതിക്കാരാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നത്.
No comments:
Post a Comment