ഐഎഎസ് ഓഫീസറായ മകളെ സല്യൂട്ടടിച്ച് എസ്പിയായ പിതാവ്; അഭിമാന നിമിഷം; വൈറലായി ചിത്രം......
മതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന അംഗീകാരം മക്കൾക്ക് മറ്റെന്തിനെക്കാളും സന്തോഷം നൽകുന്നതും പ്രിയപ്പെട്ടതുമായിരിക്കും. മക്കൾ എത്ര വളർന്നു വലുതായാലും ആ പ്രിയപ്പെട്ട നിമിഷങ്ങൾ അവരുടെ മനസിൽ നിന്ന് മായാതെ തന്നെ നിൽക്കും.
ഐഎഎസ് ഓഫീസറായ ഉമാ ഹാരതിയും അവരുടെ പിതാവും കടന്നു പോയതും അത്തരത്തിലൊരു അഭിമാന നിമിഷത്തിലൂടെയാണ്. തെലങ്കാന പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറും എസ്പിയുമായ എൻ വെങ്കടേശ്വരലു, ആ ഐഎഎസ് ഓഫീസ് ഓഫീസറെ സല്യൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു!
തെലങ്കാന പൊലീസ് അക്കാദമിയിലേക്ക് സെമിനാറിനായി എത്തിയതായിരുന്നു ഉമ. പിതാവിനെ കണ്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.
അഭിമാനവും സന്തോഷവും കൂടിയിണങ്ങിയ നിമിഷമായിരുന്നു അത്. ഐഎഎസ് ട്രെയിനി ഓഫീസറായ മകൾ എൻ ഉമാ ഹാരതിയെ ഔദ്യോഗികമായി നേരിട്ട് കണ്ടപ്പോഴായിരുന്നു അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയ ആ സല്യൂട്ട്.......
പിതാവിനെക്കാൾ ഉയർന്ന പദവി സ്വന്തമാക്കിയ ഉമയെ മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചിരുന്നു. യുപിഎസ്സി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഉമാ ഭാരതി 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്
No comments:
Post a Comment