Breaking

Sunday, 3 March 2024

മഞ്ഞപ്പാറയിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം തുറന്നു.

 



ആയൂർ  : വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസും, ഫിസിയോതെറാപ്പി പാലിയേറ്റീവ്, സൈക്കാട്രി & സൈക്കോളജി OP സേവനങ്ങളും ലഭ്യമാക്കുന്നതിനായി ആയൂർ മഞ്ഞപ്പാറയിൽ തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് കേന്ദ്രം തുറന്നു. 7 ഡയാലിസിസ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കേന്ദ്രത്തിന്റെ മന്ദിരോൽഘാടനം മാർച്ച് രണ്ടാം തീയതി ശനിയാഴ്ച്ച  ബഹുമാന്യ ക്ഷീര വികസന വകുപ്പ് മന്ത്രി J. ചിഞ്ചു റാണി നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. 


 ഡയാലിസിസ് ഹാളിന്റെ ഉദ്ഘാടനം കൊല്ലം എംപി ശ്രീ എൻ കെ പ്രേമചന്ദ്രനും, ആംബുലൻസ് ഫ്ലാഗ് ഓഫ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപനും, ഫിസിയോതെറാപ്പി ഹോളിന്റെ ഉദ്ഘാടനം ശൈഖുനാ ഷംസുദ്ദീൻ  മദനി അവർകളും, RO പ്ലാന്റിന്റെ ഉദ്ഘാടനം ഇട്ടിവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ശ്രീ അമൃത നിർവഹിച്ചു.


തണൽ മഞ്ഞപ്പാറ ഡയാലിസിസ് സെന്റർ പ്രസിഡന്റ് ശ്രീ അബ്ദുൽ റഷീദ് കൊടിയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ സന്നിഹിതരാവുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു. താമസിയാതെ തന്നെ രോഗികൾക്ക് സൗജന്യമായി ഡയാലിസിസും മറ്റ് അനുബന്ധ സേവനങ്ങളും ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

No comments:

Post a Comment