‘ഗജേന്ദ്ര’ സിനിമയുടെ ഷൂട്ടിങ്ങിന് 19 വർഷം മുൻപു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഈ നഗരവുമായുള്ള ബന്ധം അദ്ദേഹം വിശദീകരിച്ചത്.
കുട്ടിക്കാലത്തു സുഹൃത്തുക്കൾക്കൊപ്പമാണ് വിജയകാന്ത് തിരുവനന്തപുരത്തെത്തിയിരുന്നത്. വ്യാഴാഴ്ച രാത്രി മധുരയിൽനിന്നു ട്രെയിനിൽ തിരിക്കും. തിരുവനന്തപുരത്തു കറങ്ങിയ ശേഷം ഞായറാഴ്ചയാണു മടക്കം. സിനിമ കാണുന്നതാണ് പ്രധാന പരിപാടി. പഴയ ശ്രീകുമാർ തിയറ്ററിനോടായിരുന്നു ഏറെ ഇഷ്ടം. മ്യൂസിയം, കോവളം തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിത്തിരിയും. പുത്തരിക്കണ്ടം മൈതാനത്തെ സർക്കസ് കാണും. നഗരത്തിലെ ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കും.
യുവാവായപ്പോൾ സിനിമാ മോഹവുമായി വിജയകാന്ത് അലഞ്ഞതും തിരുവനന്തപുരത്തുകൂടിയാണ്. മലയാള സിനിമയിൽ ചാൻസ് ചോദിച്ചെത്തിയ കറുത്തു തടിച്ച യുവാവിനെ ആരും പരിഗണിച്ചില്ല. സത്യനെ ആരാധിച്ചിരുന്ന അദ്ദേഹം അഭിനയിക്കാൻ അവസരം തേടി മുട്ടാത്ത വാതിലുകളില്ല. രാവിലെ ചാലയിലെ വീട്ടിൽ നിന്നിറങ്ങിയാൽ ചാൻസ് ചോദിച്ച് പലരെയും പോയിക്കാണും. ക്ഷീണിച്ചു തിരികെയെത്തുമ്പോൾ ജ്വല്ലറിയിൽ കയറി ഇരിക്കും.
കണ്ണൻ മരിച്ചതോടെ ‘ജ്യോതി ജ്വല്ലറി’യുടെ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർന്ന് 7 ലക്ഷം രൂപയ്ക്ക് വിജയകാന്ത് കട വാങ്ങി. പക്ഷേ, അതു വിജയകരമായി നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ വിൽക്കേണ്ടി വന്നു.
പണ്ട് ഓണക്കാലമായാൽ വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകുമായിരുന്നു. ഓണത്തിരക്കും ഉത്സവലഹരിയും കണ്ടു നടക്കും. സത്യൻ, ജയൻ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരെ ഇഷ്‌ടമായിരുന്നു. അവരുടെ എല്ലാ സിനിമകളും കാണും. ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനവും മുടക്കിയിരുന്നില്ല.
No comments:
Post a Comment