കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത് കുടുങ്ങുമെന്ന് ഉറപ്പായതോടെയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്ന് അറിഞ്ഞതോടെ, മറ്റ് വഴികളില്ലെന്ന് മനസിലാക്കിയാണ് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്. അവര്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
''പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടര്‍ന്നതോടെ, മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പ്രതികള്‍ മനസിലാക്കി. പൊലീസിന്റെ നിരന്തര സമ്മര്‍ദ്ദം മൂലം മറ്റ് വഴികളില്ലെന്ന് മനസിലാക്കിയെന്ന് അവര്‍ തന്നെയാണ് സമ്മതിച്ചത്. ഇതോടെയാണ് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത്. അത് മാത്രമേ വഴിയുള്ളൂയെന്ന് അവര്‍ തന്നെ മനസിലാക്കി. ഉപേക്ഷിക്കുമ്പോള്‍ കുട്ടിക്ക് മറ്റൊന്നും സംഭവിക്കരുതെന്നും അവര്‍ ശ്രദ്ധിച്ചു. സംഭവിച്ചാല്‍ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്ന് പ്രതികള്‍ മനസിലാക്കി. അത് കൊണ്ടാണ് സേഫ് ആയിട്ട് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.''
No comments:
Post a Comment