സിനിമ നടക്കുന്ന തീയറ്ററുകളിൽ നഗ്നനായി മുട്ടിലിഴഞ്ഞ് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ.സിനിമ തീയറ്ററുകളിൽ സിനിമ നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതി പിടിയിൽ.
തമിഴ്നാട് നീലഗിരി ജില്ലയിൽ നെല്ലാർ കോട്ടയിൽ കണ്ണച്ചാം പറമ്പിൽ വിബിൻ ആണ് അറസ്റ്റിൽ ആയത്.ഇയാൾ സ്ഥിരമായി തീയറ്ററുകൾ കേന്ദ്രീകരിച്ച് ഇപ്രകാരമുള്ള മോഷണം നടത്തിവരികയായിരുന്നു. തിയേറ്ററില്‍ സിനിമ കാണുന്നവര്‍ക്കിടയില്‍ നഗ്നനായി മുട്ടില്‍ ഇഴഞ്ഞെത്തിയായിരുന്നു മോഷണം.
ഒരാഴ്ച്ച മുമ്പ് ആറ്റിങ്ങലില്‍ തിയേറ്ററില്‍ ഇയാൾ സിനിമ കാണുന്നവരുടെ ബാഗുകൾ മോഷണം നടത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയിരുന്നു.തിയേറ്ററില്‍ സിനിമ കാണാനെത്തിയ കടയ്ക്കാവൂര്‍, ചിറയിൻകീഴ് സ്വദേശിനികളായ യുവതികളുടെ പേഴ്സ് ഇയാൾ മോഷണം നടത്തിയിരുന്നു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ ആയിരുന്നു സംഭവം .ആദ്യം തിയേറ്ററില്‍ കയറി സീറ്റില്‍ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റര്‍വെല്‍ സമയത്ത് പുറകില്‍ ആരും ഇല്ലാത്ത സ്ഥലത്ത് പോയിശേഷം വസ്ത്രം ഊരിമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടില്‍ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയായിരുന്നു രീതി.
സിനിമയില്‍ മുഴുകി ഇരിക്കുന്നവര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.ഈ രീതിയിലുള്ള മോഷണം ഇയാള്‍ പതിവായി നടത്തി വന്നിരുന്നതായും പൊലിസ് പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ DySP ജയകുമാർ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ എസ് ഐ ശ്രീകുമാർ പോലീസുകാരനായ നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
No comments:
Post a Comment