Breaking

Wednesday, 25 October 2023

40 പന്തിൽ 100; ലോകകപ്പിലെ അതിവേഗ സെഞ്ചുറി റെക്കോഡ് ഇനി മാക്സ്വെല്ലിന്റെ പേരിൽ


ന്യൂഡൽഹി
: നെതർലൻഡ്സ് ബൗളർമാരെ അക്ഷരാർഥത്തിൽ കശാപ്പ് ചെയ്ത ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ റെക്കോഡ് ബുക്കിൽ. ഡച്ച് ടീമിനെതിരേ 40 പന്തിൽ നിന്ന് 100 തികച്ച താരം ലോകകപ്പിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കി.


ഇത്തവണത്തെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏയ്ഡൻ മാർക്രം തീർത്ത റെക്കോഡാണ് ദിവസങ്ങൾക്കിപ്പുറം മാക്സി പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 49 പന്തിൽ നിന്നായിരുന്നു മാർക്രത്തിന്റെ സെഞ്ചുറി.ഏകദിന ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണ് മാക്സ്വെല്ലിന്റേത്. ഡെത്ത് ഓവറുകളിൽ ഡച്ച് ബൗളർമാരെ പഞ്ഞിക്കിട്ട മാക്സ്വെൽ 27 പന്തിൽ നിന്ന് 50-ഉം 40 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ചു. വെറും 44 പന്തിൽ നിന്ന് എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 106 റൺസെടുത്താണ് താരം മടങ്ങിയത്.

No comments:

Post a Comment