Breaking

Friday, 8 September 2023

സ്കൂള്‍ വിദ്യാര്‍ത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി.


തിരുവനന്തപുരം
 :നെടുമങ്ങാട് കഴിഞ്ഞ ദിവസം രാവിലെ 6.40-ന് ആണ് സംഭവം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. കുട്ടി 100 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നല്‍കാമെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാര്‍ത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാല്‍, ബാക്കി തുക നല്‍കാതെ കണ്ടക്ടര്‍ ദേഷ്യപ്പെടാൻ തുടങ്ങി.


തിരിച്ചു വീട്ടില്‍ പോകാൻ പണമില്ലെന്നും ബാക്കി തുക നല്‍കണമെന്നും കുട്ടി കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍, ഇയാള്‍ വീണ്ടും മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ അപമാനിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.


തിരിച്ച്‌ പോകാൻ പണം ഇല്ലാത്തിനാല്‍ കുട്ടി 12 കി.മി നടന്നാണ് വീട്ടിലെത്തിയതെന്ന് പിതാവ് നെടുമങ്ങാട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ കണ്ടക്ടര്‍ മാപ്പ് പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കുട്ടിയോട് മാപ്പ് പറഞ്ഞത്. പണവും തിരിച്ചു നല്‍കി.

No comments:

Post a Comment