Breaking

Monday, 21 August 2023

വിവാഹം മുഹൂർത്തത്തിന് തൊട്ട് മുൻപ് വധു ഒളിച്ചോടി, സംഭവം കല്ലമ്പലത്ത്


കല്ലമ്പലം
:  കല്ലമ്പലത്ത് മുഹൂർത്തത്തിന് തൊട്ട് മുൻപ് കല്യാണ പെണ്ണ് ഒളിച്ചോടിയതിനെ തുടർന്ന്  വിവാഹം മുടങ്ങി. കല്ലമ്പലം ജെ ജെ ആഡിറ്റോറിയത്തിൽ  നടത്താൻ ഇരുന്ന വിവാഹമാണ് വധു മുങ്ങിയത് മൂലം മുടങ്ങിയത്. 


യുവതിക്ക് മറ്റൊരു യുവാവുമായി സ്നേഹ ബന്ധം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വടശ്ശേരികോണം സ്വദേശിയായ യുവതിയും ഇടവ മാന്തറ സ്വദേശിയായ യുവാവും തമ്മിൽ 6 മാസം മുൻപ് തന്നെ ഇവരുടെ വിവാഹനിച്ഛയം നടന്നിരുന്നു.  രാവിലെ മുതൽ ഇരു കൂട്ടരുടെയും ആളുകൾ വിവാഹ വേദിയിൽ എത്തിയിരുന്നു. ബ്യൂട്ടി പാർലറിൽ പോയ കല്യാണ പെണ്ണിനെ മുഹൂർത്ത സമയത്തും കാണാതെ ആയത് അന്വേഷിച്ചപ്പോഴാണ് മുങ്ങിയതായി അറിഞ്ഞത്.


 ഇരു കൂട്ടരും കൂടുതൽ കൂടുതൽ പ്രശ്നങ്ങൾക്ക് നിൽകാതെ പിരിഞ്ഞു. വിവാഹത്തിനായി കരുതിയ വിഭവ സമർദ്ധമായ സദ്യ പാഴായി. വിവാഹത്തിന് എത്തി ചേർന്നവർ ഭക്ഷണം ഒഴിവാക്കി മടങ്ങി പോയി. ഇരു കൂട്ടർക്കും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇത് സംബന്ധിച്ചു ആരും പോലീസിൽ പരാതി നൽകിയിട്ടില്ല.

No comments:

Post a Comment