കൊച്ചി : സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വ്യാജ ചിത്രങ്ങൾ നിർമ്മിച്ചും അശ്ലീല സന്ദേശങ്ങൾ അയച്ചും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ സ്വദേശിനി അപർണ (34), നീണ്ടകര സ്വദേശി ആരോമൽ (24), പുത്തൻതുറ സ്വദേശികളായ അനന്ദു (24), ഗൗതം കൃഷ്ണ (23) എന്നിവരാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമത്തിലൂടെ നെടുമ്പാശ്ശേരി സ്വദേശിയായ യുവാവുമായി സഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വീട് പണിക്കായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അപർണ്ണയും സംഘവും പണം തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോൾ സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വ്യാജ ചിത്രങ്ങൾ ഉണ്ടാക്കിയാണ് പ്രതികൾ യുവാവിനെഭീഷണിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങൾ അയച്ചും ഭീഷണിപ്പെടുത്തിയതായാണ് യുവാവ് പോലീസിൽ നൽകിയ പരാതിയിൽപറയുന്നത്. പണം ആവിശ്യപ്പെടുമ്പോഴെല്ലാം സംഘം യുവാവിനെ ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
No comments:
Post a Comment