തുടക്കം വീട്ടുവിശേഷം, പിന്നെ അശ്ലീലം; പെൺകുട്ടികളുടെ ചിത്രങ്ങളുമായി 6 വ്യാജ ഇൻസ്റ്റഗ്രാം ഐ.ഡികൾ
കാളികാവ്: പെൺകുട്ടികളുടെ ചിത്രങ്ങളുമായി വ്യാജ ഇൻസ്റ്റഗ്രാം ഐ.ഡി. സൃഷ്ടിച്ച് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുന്ന യുവാവ് പിടിയിൽ. ചോക്കാട് മമ്പാട്ടുമൂല വെണ്ണീറാംപൊയിലിലെ പറാട്ടി മുബഷിറി (23) നെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. ചിത്രത്തിൽ കാണുന്ന പെൺകുട്ടിയുമായി പരിചയമുള്ളവരാണ് അക്കൗണ്ടിൽ ചേർന്ന കബളിപ്പിക്കപ്പെട്ടത്.
വീട്ടു വിശേഷങ്ങളിൽ തുടങ്ങുന്ന ചാറ്റ് അശ്ലീലച്ചുവയിലേക്ക് മാറിയതോടെയാണ് പലരും അപകടസാധ്യത തിരിച്ചറിഞ്ഞത്. എട്ടുമാസത്തിനുള്ളിൽ ആറ് വ്യാജ ഐ.ഡി.യാണ് സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ചിത്രം ദുരുപയോഗം ചെയ്യുന്നതിനെതിരേ കാളികാവ്, വണ്ടൂർ പോലീസ് സ്റ്റേഷനുകളിൽ പെൺകുട്ടികൾ പരാതി നൽകി.
കാളികാവ് സ്റ്റേഷനിലെ സൈബർ വിദഗ്ധനായ സീനിയർ സിവിൽ പോലീസ് ഓഫീസർ സലീം നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
No comments:
Post a Comment