ചവറ : സെക്ഷൻ ഓഫീസിലെ ലൈൻമാനായ റെനീസ് ആണ് നന്മയുടെ മറ്റൊരു മാതൃകാ പ്രവൃത്തി ചെയ്തത്.
ചവറ മടപ്പള്ളി ജങ്ഷന് സമീപം താമസിക്കുന്ന പരേതനായ ശിവൻകുട്ടിയുടെ കുടുംബത്തിനാണ് റെനീസ് സഹായമായത്. വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ വീട്ടിലേക്ക് പതിവുപോലെ കറണ്ട് കട്ട് ചെയ്യാൻ എത്തിയതായിരുന്നു റെനീസ്. എന്നാൽ ശിവൻകുട്ടിയുടെ വീട്ടിൽ അദ്ദേഹം കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.
ശിവൻകുട്ടിയും ഭാര്യയും നേരത്തെ മരിച്ചുപോയിരുന്നു. അവരുടെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുടെയും ഏഴാം ക്ലാസുകാരനായ അനിയന്റെയും അവസ്ഥ വളരെ മോശമായിരുന്നു. നിലവിൽ ഇവരെ നോക്കുന്ന അവരുടെ കൊച്ചച്ചൻ ആകട്ടെ അപകടം പറ്റി കിടപ്പിലും. ഇതോടെയാണ് വൈദ്യുതി ബിൽ അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കുടുംബം എത്തിച്ചേർന്നത്.
No comments:
Post a Comment