ഹരിപ്പാട് : കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാല തിരികെ നൽകി,പൊതുസമൂഹത്തന്,മാതൃക കാണിച്ചിരിക്കുകയാണ് ഹരിപ്പാട് വെട്ടുവേനി സ്വദേശിനിയായ യുവതി ഹരിപ്പാട് വെട്ടുവേനി ആവണക്കുളത്ത് രാജുവിന്റെ ഭാര്യ സ്മിത.
നഗരത്തിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ മാനേജരാണ്"സ്മിത" പതിവുപോലെ ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയശേഷം റോഡിലൂടെ, വീട്ടിലേക്ക്പോകാൻ നടക്കുമ്പോഴാണ് വരുന്ന വഴിയിൽ റോഡിൽ തിളക്കമുള്ള ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടത് ഇരുട്ടായതുകൊണ്ട് വ്യക്തമായി കാണാൻ പറ്റിയിരുന്നില്ല, കാലുകൊണ്ട് തട്ടി നോക്കിയപ്പോൾ മാല പോലെ തോന്നിച്ചു, തൊട്ടടുത്തുണ്ടായിരുന്ന ജ്വല്ലറിയിൽ കയറി മാല സ്വർണ്ണം ആണെന്ന് ഉറപ്പിച്ചു, 6 പവനോളം തൂക്കം വരുന്ന ഒരു സ്വർണമാല ആയിരുന്നു അത്,ഉടൻതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന അനുജൻ സോജുവിനെ ഫോണിൽ വിളിക്കുകയും അദ്ദേഹത്തോടൊപ്പം, ഉടൻതന്നെ മാലയുമായി ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി, മാല പോലീസ് അധികാരികളെ ഏൽപ്പിക്കുകയും ചെയ്തു.
പിറ്റേദിവസം ഉടമസ്ഥനെയും കണ്ടെത്തി, കളഞ്ഞു കിട്ടിയ മാല പള്ളിപ്പാട് സ്വദേശിനി രജനിയുടേതായിരുന്നു, വീട്ടാവശ്യത്തിനായി നഗരത്തിലെത്തിയ രജനിയുടെ കൈയിൽ നിന്നും മാല നഷ്ടപ്പെടുകയായിരുന്നു SHO ശ്യാംകുമാർ, SI മാരായ ഷൈജ ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്മിത ഉടമസ്ഥയ്ക്ക് മാല കൈമാറി..........
No comments:
Post a Comment