കുണ്ടറ: മയക്കുമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്ന കേരള പോലീസിന്റെ റെയ്‌ഡുകളുടെ ഭാഗമായി കുണ്ടറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലായിരുന്നു അറസ്റ് .
ഇളമ്പള്ളൂർ വില്ലേജിൽ അമ്പിപൊയ്ക ചേരിയിൽ ആശുപത്രിമുക്ക് അമ്പിപൊയ്ക റോഡിൽ കനാൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന KL-02 -AD 0004-ാം നമ്പർ മാരുതി SX4 കാറിനുള്ളിൽ നിന്നും, ടി കാറിൽ ഉണ്ടായിരുന്ന ചന്ദനത്തോപ്പ് കുഴിയം സിന്ധു ഭവനിൽ വിജയകുമാർ മകൻ 20 വയസുള്ള വിഷ്ണു വിജയൻ, കുഴിയം അഖിൽ ഭവനിൽ മദനൻ മകൻ 21 വയസുള്ള പ്രജിൽ, കുരിപ്പള്ളി പെരുമ്പുഴ കളിയിൽ വീട് അബ്ദുൽ റഹ്മാൻ മകൻ 23 വയസുള്ള ഷംനാദ്, ചന്ദനത്തോപ്പ് ചാത്തനാംകുളം ഫാറൂഖ് മൻസിൽ ജലാലുദ്ദീൻ മകൻ 23 വയസുള്ള ഉമർ ഫാറൂഖ്, ചാത്തനാംകുളം പള്ളി വടക്കത്തിൽ സലിം മകൻ 23 വയസുള്ള മുഹമ്മദ് സലാഷ് എന്നിവരിൽ നിന്നും പൊതികളാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 85.250 ഗ്രാം എം.ഡി.എം.എ കുണ്ടറ പോലീസ് പിടിച്ചെടുത്തു.
പ്രതികൾ കൊല്ലം റൂറൽ ജില്ലയിൽ കുണ്ടറ കേന്ദ്രീകരിച്ചു മാരക മയക്കുമരുന്നായ എം.ഡി.എം.എ മൊത്തവ്യാപാരം നടത്തി വരുകയായിരുന്നു. പ്രതികളുടെ മൊത്ത വ്യാപാര ശൃഖലകളെപ്പറ്റിയും, സാമ്പത്തിക സോത്രസുകളെപ്പറ്റിയും കൂടുതൽ അന്വഷണവും കർശന നിയമ നടപടികളും ഉണ്ടാകും എന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. സുനിൽ എം.എൽ IPS അറിയിച്ചു.
ശാസ്ത്രംകോട്ട ഡി.വൈ.എസ്.പി ഷെരീഫ്. എ യുടെ മേൽനോട്ടത്തിൽ കുണ്ടറ എസ്.എച്ച്.ഒ രതീഷ്, എസ്.ഐ മാരായ അനീഷ്, അംബരീഷ്, സി.പി.ഒ മാരായ അനിലാൽ, രജീഷ്, ഷിന്റൊ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുനു ആഞ്ചലോസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment