Breaking

Saturday, 1 July 2023

ലഹരി മരുന്ന് കേസിൽ ജയിലിൽ കിടന്നത് 72 ദിവസം,എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയിലേക്ക്


 ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ലഹരി മരുന്ന് കേസിൽ ജയിലിൽ കിടന്നത് 72 ദിവസം,എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ കോടതിയിലേക്ക്


ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ലഹരി മരുന്ന് കേസിൽ 72 ദിവസം ജയിലിൽ കിടന്ന സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മ .ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം .


താൻ നേരിട്ടത് കടുത്ത അപമാനം ആണെന്നും തനിക്ക് പറയാനുള്ളത് എന്താണ് എന്ന് പോലും കേൾക്കാൻ എക്സൈസ് തയ്യാറായില്ല എന്നും വീട്ടമ്മ പറയുന്നു .ഷീല സണ്ണിയിൽ നിന്ന് പിടി കൂടിയത് ലഹരിമരുന്ന് അല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.


കേസിൽ എക്സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത് .പരിശോധന റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്ന് അല്ല എന്ന് വ്യക്തമായത് . തുടർന്നാണ് തനിക്കുനേരെ ഉണ്ടായത് കള്ളക്കേസ് ആണെന്ന ആരോപണവുമായി ഷഹീല സണ്ണി രംഗത്തെത്തിയത് .കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാലക്കുടിയിൽ നടത്തിവന്ന ബ്യൂട്ടി പാർലറിൽ നിന്ന് എക്സൈസ് സംഘം ലഹരി മരുന്ന് പിടിച്ചെടുത്തത് . ഷീലയുടെ ബാഗും കാറും സംഘം പരിശോധിച്ചിരുന്നു. ഷീലയുടെ വാക്കുകൾ ഇങ്ങനെയാണ്, പിടിച്ചെടുത്തു എന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചത്.


അത് എന്താണെന്ന് പോലും അറിയില്ലായിരുന്നു .എനിക്ക് ശത്രുക്കൾ ഒന്നുമില്ല .ഒരു ചെറിയ പാർലർ നടത്തിയാണ് ജീവിക്കുന്നത്.തെറ്റ് ചെയ്യാതെ 72 ദിവസമാണ് ജയിലിൽ കിടന്നത് . എന്നാണ് ബീന സണ്ണി പറയുന്നത് .ഷീലയുടെ കയ്യിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തു എന്നാണ് എക്സൈസ് സംഘം നൽകിയ വിവരം.ഷീലയുടെ പക്കൽ നിന്ന് 12 എൽ എസ് ഡി സ്റ്റാമ്പുകൾ ആണ് അന്ന് പിടിച്ചെടുത്തത് എന്നാണ് എക്സൈസ് പറഞ്ഞത് . ഒന്നിന് 5000 രൂപ മുകളിൽ മാർക്കറ്റിൽ വിലവരുന്ന ,


സിന്തറ്റിക് മയക്കു മരുന്നാണ് എൽ എസ് ഡി സ്റ്റാമ്പുകൾ .ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി വിൽപന നടത്തുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു എന്നും ഇതിനെ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു എന്നും കഞ്ചാവിനെക്കാൾ വീര്യമുള്ള ലഹരി ഉൽപ്പന്നങ്ങൾ ആണ് ലഹരി സ്റ്റാറ്റസ് എന്ന് പോലീസ് അന്ന് അറിയിച്ചിരുന്നു. ഷീല സണ്ണിയുടെ ബ്യൂട്ടിപാർലറിൽ എത്തുന്ന സ്ത്രീകൾക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന സ്റ്റാമ്പാണ് പിടിച്ചത് എന്നാണ് പോലീസ് അന്ന് പറഞ്ഞത് .

No comments:

Post a Comment