പാലക്കാട്: പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവദമ്പതിമാരുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസ് എടുത്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും വലിയ വിമർശനം ഉയർന്നുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പോലീസിനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
പല്ലശന സ്വദേശിയായ സച്ചിൻറെയും നവവധു സജ്ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത്. ഗൃഹ പ്രവേശന സമയത്തായിരുന്നു സംഭവം. സച്ചിന്റെ അയൽവാസിയാണ് ഇവരുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചത്. ഇതേ തുടർന്ന് ഇരുവർക്കും ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെതിരെ സജ്ല തന്നെ രംഗത്തുവരുന്ന സാഹചര്യവും ഉണ്ടായിരുന്നു.
No comments:
Post a Comment