Breaking

Monday, 26 June 2023

തിരുവനന്തപുരം പേട്ടയിൽ വീട് കുത്തിത്തുറന്ന് മോഷണം


തിരുവനന്തപുരം
: പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങൾ മോഷ്ടിച്ചു. പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പേട്ട പോലീസ് ശേഖരിച്ചു. മാസ്കും തൊപ്പിയും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. അതിനാൽ ആളിനെ തിരിച്ചറിയാനായിട്ടില്ല.


ശനിയാഴ്ച രാത്രി പാറ്റൂർ മൂലവിളാകം ജങ്ഷനിലെ എം.ആർ.എ. 78ൽ ഐ.ഒ.സി. മുൻ എക്സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് മാധവമോഹന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഏകദേശം ആറു ലക്ഷം രൂപ വിലവരുന്ന 12.5 പവന്റെ സ്വർണ, വജ്ര ആഭരണങ്ങളാണ് നഷ്ടമായത്.


കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവ് ആദ്യം വീടിനു പുറത്തുവെച്ച് ക്യാമറ കണ്ട് പിൻമാറുന്നുണ്ട്. തുടർന്ന് വീടിനു പിന്നിലെ ജനൽക്കമ്പി വളച്ച് അകത്തുകയറി ക്യാമറാ സിസ്റ്റം ഓഫ് ചെയ്തു. തുടർന്നാണ് മോഷണം നടത്തിയത്. അടുക്കളവാതിൽ തുറന്നാണ് ഇയാൾ പുറത്തുപോയത്.


ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പുറത്തുപോയ പ്രസാദും കുടുംബവും ഞായറാഴ്ച ഉച്ചയ്ക്കു മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്

No comments:

Post a Comment