ആയൂർ :തലമുടി കളർ ചെയ്ത് എത്തിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പുറത്താക്കി. സ്കൂൾ പ്രവേശനത്തിന് എത്തിയ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി തലമുടി കളർ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് അധ്യാപകർ കുട്ടിയെ പുറത്താക്കി. ആയൂരിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടിയെയാണ് പുറത്താക്കിയത്.
ഇതുമായി ബന്ധപ്പെട്ട അധ്യാപകരും രക്ഷകർത്താക്കളും തമ്മിൽ തർക്കം ഉണ്ടായി.സംഭവം അറിഞ്ഞ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്കൂളിൽ എത്തി. പിന്നീട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ സ്കൂളിലെ ജീവനക്കാരുമായി വാക്കേറ്റമായി. രക്ഷകർത്താക്കൾ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. തുടർന്ന് ബന്ധപ്പെട്ടവർ സ്കൂളിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
No comments:
Post a Comment