കൊച്ചി : തൃക്കാക്കരയിൽ എം.ഡി.എ.യുവാവും യുവതിയും പിടിയിലായി.ഉപയോക്താക്കൾക്കിടയിൽ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീർ (31), പത്തനംതിട്ട സ്വദേശി പ്രിൽ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 13.91 ഗ്രാംഎം.ഡി.എം.എ പിടിച്ചെടുത്തു.
പ്രിൽജയുമൊന്നിച്ച് ബംഗളൂരുവിൽ നിന്നാണ് ഷംസീർ ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളിൽ പ്രത്യേകം കവറുകളിൽ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളിൽ ഏറെയും സ്ത്രീകളും വിദ്യാർത്ഥികളുമാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സേതുരാമൻ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷ്ണർ ശശിധരൻ ഐ.പി.എസിന്റെ നിർദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷ്ണർ നാർകോടിക് അബ്ദുൽ സലാമിന്റെ മേൽനോട്ടത്തിൽ തൃക്കാക്കര പൊലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
പ്രതികൾ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ന്യൂജൻ ബൈക്കുകളിലും മറ്റു നിരവധി ചെറുപ്പക്കാർ അസമയങ്ങളിൽ എത്തുന്നതായി രഹസ്യവിവരം കിട്ടി പൊലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് മയക്കമരുന്ന് കൊണ്ടുവന്ന് പ്രതികൾ ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
No comments:
Post a Comment