തൃശൂർ : ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ അശ്ലീല ചാറ്റ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കടങ്ങോട് സ്വദേശി സെബി (33) ആണ് അറസ്റ്റിലായത്. ഭാര്യ വസ്ത്രം മാറുന്നതും, കുളിക്കുന്നതും മൊബൈൽ കാമറയിൽ പകർത്തിയ ശേഷം അശ്ലീല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
എരുമപ്പെട്ടി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സെബിയെ അറസ്റ്റ് ചെയ്തത്. സെബി ഭാര്യയെ നിരന്തരം മർദിച്ചിരുന്നതായും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പങ്കാളികളുടെ നഗ്ന ദൃശ്യങ്ങൾ പരസ്പരം കൈമാറുന്ന ഗ്രൂപിലൂടെയാണ് സെബി ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
No comments:
Post a Comment