മാവേലിക്കര: ജർമ്മനിയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.തെക്കേകര ചൂരല്ലൂർ സ്വദേശിനിയിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ പൊന്നുവീട്ടിൽ സരിത ഗോപി (34)യെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഇന്ന് ആലപ്പുഴയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.സരിത ഗോപിക്കെതിരേ സമാന കുറ്റകൃത്യത്തിന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലും കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് കുറത്തികാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
13 ലക്ഷം രൂപ തട്ടിയ കേസ്സിൽ കൂടുതൽ പ്രതികൾ ഉൾപ്പട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണം നടത്തുമെന്ന് കുറത്തികാട് പൊലീസ് അറിയിച്ചു.ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം കുറത്തികാട് സി.ഐ മോഹിത്, എസ്.ഐമാരായ ബിജു.വി, സതീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്.റ്റി.എസ്, രമ്യ, സാദിഖ് ലബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment