Breaking

Friday, 19 May 2023

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം; വിജയശതമാനത്തിൽ 0.44 ശതമാനം വർദ്ധന


തിരുവനന്തപുരം
: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഈ വർഷം 99.70 % ആണ് വിജയ ശതമാനം. കഴിഞ്ഞ തവണ 99.26% ആയിരുന്നു വിജയ ശതമാനം. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും 68,604 പേർ എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 44,363 പേർ ആയിരുന്നു.


ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയാണ്. 4856 പേർ ആണ് എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് എടരിക്കോട് സ്കൂൾ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.


എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറ‍ഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41.ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു.


4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്.

No comments:

Post a Comment