തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്. ഇതിലൂടെ റോഡിലെ പിഴവുകള്‍ക്ക് വന്‍ പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും.
പ്രധാന പിഴകള്‍: എ.ഐ ക്യാമറകള്‍ വിഡിയോ സ്കാനിങ് സോഫ്റ്റ്വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ – 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ – 250 രൂപ, ട്രിപ്പിള്‍ റൈഡ് – 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍.
9 മാസത്തിനു താഴെ പ്രായമുള്ളകുട്ടികള്‍ ഒഴികെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നിലവില്‍ 4 വയസിനു മുകളില്‍ മതി എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വരും.
No comments:
Post a Comment