Breaking

Saturday, 15 April 2023

യുവതി ആത്മഹത്യ ചെയ്തത് പീഡനം സഹിക്കാനാകാതെ; പ്രവാസിയായ ഭർത്താവ് അറസ്റ്റിൽ


തിരുവനന്തപുരം
: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വർക്കല റാത്തിക്കൽ സ്വദേശിനി നെബീനയുടെ മരണത്തിലാണ് ഭർത്താവ് അഫ്സലിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ അഫ്സലും ഇയാളുടെ അമ്മയും ചേർന്ന് നെബീനയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.


വിദേശത്തായിരുന്നു അഫ്സൽ ജോലി ചെയ്തിരുന്നത്. തുടർന്ന് നാട്ടിലെത്തിയ ശേഷം സ്ത്രീധനത്തിന്റെ പേരിൽ പതിവായി ഭാര്യയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് മരിച്ച നബീനയുടെ ബന്ധുക്കൾ വർക്കല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഫ്സൽ ഭാര്യയെ ഭാര്യയുടെ വീട്ടിൽ കൊണ്ടാക്കുകയും അതിനുശേഷം പിന്നീട് തുടർച്ചയായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. ഇതിന് പിന്നാലെയാണ് നെബീന ആത്മഹത്യ ചെയ്യുന്നത്.


പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭർതൃവീട്ടിൽ മാനസിക പീഡനത്തിനും ശാരീരികമായ പീഡനത്തിനും നബീന ഇരയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഈ മാസം ആ പതിമൂന്നാം തീയതി ആ പ്രതി അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ടോടു കൂടിയാണ് അഫ്സലിന്റെ അറസ്റ്റ് വർക്കല പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

No comments:

Post a Comment