കൊല്ലം : കുണ്ടറ പള്ളിമുക്ക് വലിയവീട്ടിൽ വിമുക്തഭടൻ ബിനു പാപ്പച്ചനാണ് കഴിഞ്ഞ ഞായറാഴ്ച തൃപ്പിലഴികം കാമ്പിയിൽ മുക്കിനും കാരിക്കൽ ജംഗ്ഷനും മദ്ധ്യേ നിന്നും ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കളഞ്ഞു കിട്ടിയത്.
മൈസൂറിലെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിൽ (DRDO)ജോലി ചെയ്യുന്ന ബിനു പാപ്പച്ചൻ കുണ്ടറ റിയൽ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ സജീവ അംഗവുമാണ്.
ലീവ് കഴിഞ്ഞ് ഈയാഴ്ച മൈസൂരിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് മാതൃകാപരമായ ഒരു പ്രവർത്തനം കാഴ്ചവയ്ക്കാൻ ബിനു പാപ്പച്ചന് അവസരം ലഭിച്ചത്.
No comments:
Post a Comment