തൃക്കാക്കര: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എടത്തല ജി.സി.ഡി.എ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്ത് (28) ആണ് പിടിയിലായത്. ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുള്ള വിദ്യാർത്ഥിനിയെ ശരത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
വഴങ്ങിയില്ലെങ്കിൽ ജീവനൊടുക്കുമെന്നും പെൺകുട്ടിയാണ് ഉത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിംഗിലൂടെയാണ് പീഡനം പുറത്തറിയുന്നത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം വാടകവീട്ടിൽ താമസിക്കുന്ന പ്രതിയെ തൃക്കാക്കര സി.ഐ ഷാബു, സബ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാർ എ.എസ്.ഐ അമ്പിളി.രഞ്ജിത്ത്, രജിത എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
No comments:
Post a Comment