Breaking

Tuesday, 18 April 2023

ബോഡി ഷേപ്പ് ആക്കാൻ ഫിറ്റ്നസ് കോച്ചിന് നഗ്ന ചിത്രങ്ങൾ അയച്ച് നൽകി, ഇതുവച്ച് ഭീഷണി; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ


ചെന്നൈ
: ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളിൽ നിന്ന് നഗ്നചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 23കാരനായ ദിവാകർ ആണ് അറസ്റ്റിലായത്. മുതിടിയാൻ പേട്ട സ്വദേശിയായ ഇയാൾ ഫിറ്റ്നസ് കോച്ച് ആണെന്ന് പറഞ്ഞാണ് യുവതികളിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


ഫിറ്റ്നസ് കോച്ച് എന്ന വ്യാജേന ഇൻസ്റ്റാഗ്രാം വഴിയാണ് ദിവാകർ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭിക്കാനും വേണ്ട ടിപ്സ് നൽകാമെന്ന് പറഞ്ഞ് ഇയാൾ സ്ത്രീകളെ പരിചയപ്പെടുന്നത്. ബോഡി ഷേപ്പ് ലഭിക്കാൻ പ്രത്യേക ഭക്ഷണരീതികളും വ്യായാമങ്ങളും പറഞ്ഞ് തരണമെങ്കിൽ ശരീരം കാണാൻ നഗ്നചിത്രങ്ങൾ വേണമെന്ന് ദിവാകർ ആവശ്യപ്പെടും. നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കുന്ന സ്ത്രീകളെയാണ് ഇയാൾ വലയിൽ വീഴ്ത്തുന്നത്.


സ്ത്രീകൾക്ക് ബോഡി ഷേപ്പ് ലഭിക്കാൻ വേണ്ട വ്യായാമ രീതികളും ഭക്ഷണക്രമങ്ങളും ഇയാൾ പറഞ്ഞു കൊടുക്കുന്നതാണ് പതിവാണ്. വെബ്സൈറ്റുകളിൽ നിന്നും ആരോഗ്യ മാസികയിൽ നിന്നും ആണ് ഇയാൾ വിവരങ്ങൾ നൽകിയിരുന്നത്. യുവാവിന്റെ നിർദേശമനുസരിച്ച് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് മാറ്റം വന്നതോടെ സ്ത്രീകൾ ഇയാളെ കൂടുതൽ വിശ്വസിച്ചു. പരിചയമില്ലാത്ത ഇൻസ്റ്റാഗ്രാം ഐ.ഡി വഴി തങ്ങൾ അയച്ച് നൽകിയ ചിത്രങ്ങൾ തങ്ങൾക്ക് തന്നെ ലഭിച്ച് തുടങ്ങിയതോടെയാണ് യുവതികൾക്ക് അപകടം മനസിലാകുന്നത്.


വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതി ദൃശ്യങ്ങൾ അയച്ചത്. ചിത്രങ്ങൾ പുറത്ത് വിടാതിരിക്കാൻ പൂർണനഗ്നയായി താനുമായി വീഡിയോ കോൾ ചെയ്യണം എന്നാണ് യുവാവ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് യുവതികൾക്ക് ചതി മനസിലാകുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്.

No comments:

Post a Comment