കണ്ണൂർ: കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് കുത്തേറ്റ യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്നൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു കടന്നൽ കൂടി ഇളക്കിയത്. ഇവിടെ പെയിന്റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫിനെ കടന്നൽ കുത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments:
Post a Comment