കൊല്ലം : കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂർ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ് കുമാർ, രഞ്ജിത്ത് കുമാർ എന്നിവരെയാണ് കോന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മരപ്പട്ടിയെ കറിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരപ്പട്ടിയെ കൊല്ലാനുപയോഗിച്ച കത്തി, പാകം ചെയ്ത് കറിയാക്കിയത്, മരപ്പട്ടിയുടെ ശരീരഭാഗങ്ങൾ, എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതികളിൽ ഒരാൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്പിന്നാലെ മറ്റേയാളെ വിളിച്ചുവരുത്തുകയായിരുന്നു. മരപ്പട്ടിയെ വേട്ടയാടിയാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ലഭിക്കുക.
No comments:
Post a Comment