ചടയമംഗലം :നിലമേൽ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന സജീവമാണ് എന്ന ചടയമംഗലം പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് MDMA വാങ്ങാൻ എന്ന വ്യാജേന ചടയമംഗലം പോലീസ് പ്രതികളെ വിളിക്കുകയും വളരെ ആസൂത്രിതമായി പിടികൂടുകയുമാണ് ഉണ്ടായത്.
ബൈക്കിൽ നിലമേൽ എത്തിയ പ്രതികളുടെ അടുത്തേക്ക് മഫ്തിയിൽ എത്തിയ ചടയമംഗലം പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് സാഹസികമായി ചടയമംഗലം എസ്.ഐ മോനിഷി ന്റെ നേതൃത്വത്തിലുളള സംഘം പിടികൂടുകയായിരുന്നു. കുമ്മിൾ ഊന്നൻകല്ല് തെക്കുംകര പുത്തൻ വീട്ടിൽ മണികണ്ഠൻ നായരുടെ മകൻ ഹരികൃഷ്ണൻ 23 വയസ്സ് കടയ്ക്കൽ മുക്കുന്നം, പുല്ലുപണ, ഷംനാദ് മൻസിലിൽ നുജൂമുദ്ദീന്റെ മകൻ ഷനാദ് 25 വയസ്സ് എന്നിവരെയാണ് പിടികൂടിയത്.
പ്രതികളുടെ കൈവശം 600 മില്ലിഗ്രാം MDMA യും 3 സിം കാർഡുകൾ മുൻപ് കച്ചവടം നടത്തി എന്ന് കരുതുന്ന 1500 രൂപയും നിരവധി എ.ടി.എം കാർഡുകളും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
ചടയമംഗലം എസ്.എച്ച്.ഒ സുനിലിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മോനിഷിന്റെ നേതൃത്വത്തിൽ സി പി ഒ അജിത്, വേണു, എസ് സി പി ഒ. സനൽകുമാർ, ഡ്രൈവർ സി.പി. ഒ വിഷ്ണുദാസ്,. എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments:
Post a Comment