Breaking

Saturday, 22 April 2023

യു എ ഇ മഞ്ഞപ്പാറ ചാപ്റററിന്റെ 8 മത് പ്രവാസി സംഗമം ദുബായ് മുശ്‌രിഫ്‌ പാർക്കിൽ സങ്കടിപ്പിച്ചു


 

ദുബായ് :മലയാളിയുടെ പ്രവാസി സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ സമ്മാനിച്ച ദുബായ് മഹാനഗരത്തിലെ ഹരിത ഭംഗിയാൽ വിശാലമായ മുഷ്‌രിഫ് പാർക്കിൽ മഞ്ഞപ്പാറയിലെ പ്രവാസികൾ ജാതി-മത-വർണ്ണ ഭേദമില്ലാതെ ഒരേ മനസ്സോടെ ഒത്തു കൂടിയപ്പോൾ അത് യു എ ഇ മഞ്ഞപ്പാറ ചാപ്റ്ററിന് അക്ഷരാർത്ഥത്തിൽ പുതിയ മാനം നൽകുകയായിരുന്നു .....



    യു എ ഇ മഞ്ഞപ്പാറ ചാപ്റററിന്റെ ആഭിമുഖ്യത്തിൽ നടന്ന 8 മത് പ്രവാസി സംഗമമാണ് ഇന്ന് മുഷ്‌രിഫ് പാർക്ക് സാക്ഷ്യം വഹിച്ചത്. സാഹചര്യങ്ങളും ചുറ്റുപാടും നാടും വീടും വിട്ടെറിഞ്ഞ് തങ്ങളെ പ്രവാസത്തിന്റെ കനൽവഴികളിലേക്ക് തള്ളിവിട്ടപ്പോൾ ജോലിത്തിരക്കുകളിൽ നിന്നും  തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ഒൽപ്പനേരം മാറിനിന്നുകൊണ്ട് സ്വന്തം നാട്ടുകാരുമായി ഒത്തു കൂടുവാനും സ്നേഹ - സൗഹൃദങ്ങൾ പങ്ക് വെക്കുവാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കിട്ടുന്ന ഇത്തരം അസുലഭ അവസരങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് നൽകുന്ന സന്തോഷവും മാനസിക ഉല്ലാസവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ......



 ഉച്ചയ്ക്ക് 3 മണിമുതൽ പാർക്കിലേക്ക് മഞ്ഞപ്പാറക്കാർ എത്തിച്ചേർന്നപ്പോൾ പാർക്ക് ചെറിയൊരു മഞ്ഞപ്പാറയായി മാറുകയായിരുന്നു...



പാർക്കിനുള്ളിൽ തയ്യാറാക്കിയ പ്രത്യേക സദസ്സിൽ ഒരുമിച്ചിരുന്ന് പരസ്പരം പരിചയം പുതുക്കുകയും സൗഹൃദങ്ങളും വിശേഷങ്ങളും പങ്കു വെക്കുകയും  ചെയ്തു. പ്രവാസ ജീവിതത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയവർ മുതൽ രണ്ടാഴ്ച മുൻപ് ഗൾഫിലെത്തിയവർ വരെ തങ്ങളുടെ അനുഭവങ്ങളും , നൊമ്പരവും പരസ്പരം പങ്കു വെച്ചു.



യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്ന മഞ്ഞപ്പാറക്കാരായ പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന വിവിധ സഹായ പദ്ധതികളെക്കുറിച്ച് ചടങ്ങിൽ ചർച്ച ചെയ്യുകയും തുടർ പ്രവർത്തനങ്ങളിലേക്ക് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.. വൈകിട്ടോടെ എത്തിയ കപ്പയും മുളവുടച്ചതും ചായയും കൂടിയായപ്പോൾ ഒരു നിമിഷം നാടാണെന്ന് പോലും ചിന്തിച്ചു പോയി. ശേഷം ഒരുമിച്ചിരുന്ന് വിശ്രമവും ചർച്ചയും കഴിഞ്ഞ് പരസ്പരം യാത്ര പറഞ്ഞ് പിരിയുകയായിരുന്നു…. ഇനി അടുത്തൊരു സംഗമത്തിനായി ഓരോരുത്തരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.







No comments:

Post a Comment