Breaking

Tuesday, 7 March 2023

ആലപ്പുഴയിൽ വീട്ടിൽ കയറി യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ചു, പ്രതി പിടിയിൽ


ആലപ്പുഴ
: വീട്ടിൽ കയറി യുവതിയുടെ നഗ്ന ചിത്രം പകർത്താന്‍ ശ്രമിച്ച പ്രതി ആലപ്പുഴയിൽ പിടിയിലായി. മുമ്പ് പോക്സോ കേസിൽ പ്രതിയായിട്ടുള്ള രാജേഷാണ് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായത്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ രാജേഷ് കഴിഞ്ഞ ദിവസം യുവതി കുളിക്കുന്നതിന്‍റെ നഗ്ന ചിത്രം പകർത്താന്‍ ശ്രമിച്ചത്.


 കിണറു മുക്കിന് സമീപ ഉള്ള വീട്ടിൽ കയറിയാണ് രാജേഷ് വീഡിയോ എടുക്കാൻ നോക്കിയത്. എന്നാൽ രാജേഷിനെ പ്രദേശവാസികൾ പിടികൂടുകയായിരുന്നു. പിന്നാലെ ഇയാളെ വള്ളികുന്നം പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. 2019 ൽ കായംകുളം പൊലിസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment