കൊല്ലം : കുണ്ടറയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തിവന്നിരുന്ന രണ്ടു യുവാക്കൾ പോലീസ് പിടിയിൽ.
പെരുമ്പുഴ അറ്റോൺമെന്റ് ഹോസ്പിറ്റലിന് സമീപം ആകാശ ഭവനിൽ താമസിക്കുന്ന ആകാശ് (22), പെരുമ്പുഴ പെരിങ്ങേലി ജയന്തി കോളനിയിൽ മനു ഭവനിൽ വീട്ടിൽ വർഗീസ് നെൽസൺ (ജാങ്കോ -22) എന്നിവരാണ് ഇന്റർ മീഡിയയേറ്റ് ക്വാണ്ടിറ്റി എം ഡി എം എയും കഞ്ചാവുമായി പിടിയിലായത്.
കഞ്ചാവ് മയക്കുമരുന്ന് വിപണനത്തിനുള്ള പാക്കറ്റുകളും വിൽപ്പനയിലൂടെ ലഭിച്ച പണവും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഇവരോടൊപ്പം സ്ഥലത്ത് ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാം പ്രതി ജാങ്കോ ലൈംഗികമായി ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യത്തിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു.
നിരന്തരം ബാംഗ്ലൂർ മുതലായ സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വസ്തുക്കൾ കേരളത്തിൽ എത്തിച്ച് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി.ഉപയോഗിച്ചിരുന്ന ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
No comments:
Post a Comment