ചടയമംഗലം: മൂന്നാറിൽ 7 ഗ്രാം കഞ്ചാവും 7 LSD (0.126 ഗ്രാം) സ്റ്റാമ്പുകളുമായി കൊട്ടാരക്കര ചടയമംഗലം പോരേടം സ്വദേശി അലിഫ്ഖാൻ പിടിയിലായി. ദേവികുളം എക്സൈസ് ഇൻസ്‌പെക്ടർ ഷിഹാബ്. എ. പിയും പാർട്ടിയും നടത്തിയ പട്രോളിംഗിനിടെ മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ വേൽമുടി ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാരക മയക്കുമരുന്നായ LSD, മില്ലിഗ്രാം അളവിൽ പോലും കയ്യിൽ വയ്ക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.
പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ സതീഷ്, ഗ്രേഡ് PO ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ ബൈജു, അരുൺ, ജോളി ജോസഫ് വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദുമോൾ എന്നിവർ പങ്കെടുത്തു.
കുളത്തുപ്പുഴയിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കിയ കള്ളും, അരിഷ്ടവും പിടികൂടി. പുനലൂർ എക്‌സൈസ് സർക്കിൾ പാർട്ടിയാണ് ദമ്പതിമാരുടെ വീട്ടിൽ നിന്നും 11 ലിറ്റർ കള്ളിനു സമാനമായ ദ്രാവകവും,10 ലിറ്റർ അരിഷ്ട സമാനമായ ദ്രാവകവും കണ്ടെടുത്തത്. പുനലൂർ തിങ്കൾകരിക്കകം നെല്ലിമൂട് സ്വദേശികളായ ജയിംസ്, ഭാര്യ അന്നമ്മ ജയിംസ് എന്നിവർക്കെതിരെ കേസ് എടുത്തു.
പ്രിവന്റിവ് ഓഫിസർ അൻസർ A നേതൃത്വം നൽകിയ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, അർക്കജ്, അരുൺകുമാർ, ഹരിലാൽ, റോബി എന്നിവർ പങ്കെടുത്തു
#KeralaExcise #SayNoToDrugs
No comments:
Post a Comment