കൊല്ലം: കരുനാഗപ്പളളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വലിയകുളങ്ങര മേടയിൽ വീട്ടിൽ സോമൻ മകൻ സോണി.എസ് (39) ആണ് അറസ്റ്റിലായത്.
അർജന്റീനയിൽ ജോലി ചെയ്ത് വന്നിരുന്ന പ്രതി പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിച്ച ശേഷം ചിത്രങ്ങൾ വ്യാജ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് കുടുംബത്തെയടക്കം അപമാനിക്കുകയായിരുന്നു. അശ്ലീലചിത്രം ട്വിറ്ററിൽ കണ്ട പരാതിക്കാരി ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോഫസ് ഐ.പി.എസ്സിന് നൽകിയ പരാതിയിൽ കൊല്ലം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ അർജന്റീനയിൽ വച്ചാണ് വ്യാജ ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി.
ട്വിറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ സൈബർ ക്രൈം പോലീസ് നിരീക്ഷിച്ച് വരികയും ഇയാൾ അവധിക്കായി നാട്ടിലെത്തിയ സമയം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയിൽ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇല്ക്‌ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോഫസ് ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ കൊല്ലം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.ജയകുമാർ, എസ്സ്.ഐ മനാഫ്, എ.എസ്സ്.ഐ നിയാസ്, എസ്സ്.സി.പി.ഓ മാരായ അരുൺ കുമാർ, സതീഷ്, ഗായത്രി ചന്ദ്രൻ, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#KollamCityPolice
#keralapolice
#cybercrime
#cybercrimepolicestation
No comments:
Post a Comment