Breaking

Monday, 20 February 2023

പുലർച്ചെ ഒന്നിന് ബന്ധുക്കൾ തമ്മിൽ തർക്കം, സംഘർഷം; മാലിന്യം തള്ളിയതിലെ തർക്കം ആറ് പേർക്കെതിരെ കേസ്


വയനാട്
: വയനാട് മുട്ടില്‍ മാണ്ടാടിൽ കുടുംബ വഴക്കിനെ തുടർന്ന് സംഘർഷം. ആറ്റുപുറത്ത് വിജയന്‍റെ വീട്ടിൽ നടന്ന സംഘർഷത്തിൽ നാല്പേർക്ക് പരിക്കേറ്റു. വിജയന്‍റെ പരാതിയിൽ ബന്ധുക്കൾക്കെതിരെ കൽപ്പറ്റ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മുട്ടിൽ മാണ്ടാടിലെ വിജയന്‍റെ വീട്ടിൽ വെച്ച് ബന്ധുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ബന്ധുക്കളും അയൽവാസികളുമായ കുടുംബങ്ങൾ തമ്മിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.


കേന്ദ്ര സഹമന്ത്രിയുടെ മുൻ സ്റ്റാഫ് അംഗവും മാധ്യമപ്രവർത്തകനുമായ ശ്യാംകുമാറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മാരക ആയുധങ്ങളുമായാണ് പ്രതികൾ വീട്ടിലെത്തിയത്. തടയാൻ ശ്രമിച്ച വിജയന്‍റെ സഹോദരങ്ങളായ രാധാകൃഷ്ണൻ, പ്രമോദ് എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജയൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

No comments:

Post a Comment