Breaking

Thursday, 2 February 2023

പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുൻപിലെത്തിയത് വൻദുരന്തം


റിഷയ്ക്ക് പ്രസവവേദനയെ തുടർന്ന് കുടുംബം കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു,ആശുപത്രിയെത്താൻ 100 മീറ്റർ ശേഷിക്കെ കാറിനു തീ പിടിച്ചു,കാറിൽ നിന്ന് തീനാളം ഉയർന്നപ്പോൾ പ്രജിത്ത് പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്ന് കൊടുത്തു എന്നാൽ മുൻപിലെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല 


കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്ത് മ .രിച്ചു. കാറിൽ ഉണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു .കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയായിരുന്നു സംഭവം ഉണ്ടായത് .പ്രസവവേദനയെ തുടർന്ന് റിഷയെ ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു .


കാർ കത്തി ഉണ്ടായ അപകടത്തിൽ ശരിക്കും പൊലിഞ്ഞത് മൂന്ന് ജീവനുകളാണ് .കണ്ണൂർ പ്രഭാത് ജംഗ്ഷൻ വിട്ടപ്പോൾ തന്നെ കാറിൽ നിന്നും വയർ കത്തിയത് പോലെയുള്ള മണം ഉയരുന്നുണ്ടായിരുന്നു .ഫയർഫോഴ്സിന്റെ ഓഫീസിന് സമീപം എത്തുമ്പോഴേക്ക് അത് ചെറിയ പുകയായി മാറി.


ഇത് നൊടിയിടയിൽ ആണ് കാറിനെ കത്തിയമർത്തിയത് .പ്രജിത്തിന്റെ മനസാന്നിധ്യം കൊണ്ട് രണ്ടിൽ കൂടുതൽ മ .രണങ്ങൾ ഒഴിവായി . കാറിൽ നിന്നും പുക ഉയരുന്നതിനിടയിലാണ് കാർ നിർത്തി പുറകിലിരുന്ന റിഷയുടെ പിതാവ് വിശ്വനാഥനോടും അമ്മ ശോഭനയോടും ശോഭനയുടെ അനിയത്തി സജിനയോടും റിഷയുടെ മൂത്തമകൾ ഏഴുവയസ്സുകാരി ശ്രീപാർവ്വതിയോടും ഡോർ തുറന്നു പ്രജിത്ത് രക്ഷപ്പെടാൻ പറഞ്ഞത് .മുൻപിലെ ഡോർ തുറന്നു റിഷയും പ്രജിത്തും പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർ തീഗോളമായി മാറിയിരുന്നു .


പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്നുള്ളതിനാൽ രക്ഷപ്പെടുത്താൻ നാട്ടുകാർക്കും ഫയർഫോഴ്സിനും കഴിഞ്ഞില്ല .പ്രജിത്തും റിഷയും പ്രാണവേദന കൊണ്ട് കരഞ്ഞു വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടി വന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ചെറുകിട കരാർ ജോലിചെയ്തുവരികയായിരുന്നു പ്രജിത്ത് . ഗർഭിണിയായ റിക്ഷയെ പ്രസവത്തിനായി കൊണ്ടു പോവുകയായിരുന്നു ഇവർ .അതുകൊണ്ടാണ് വീട്ടുകാരെയും ഒപ്പം കൂട്ടിയത്. റിഷയുടെ വീട്ടിൽ നിന്നാണ് രാവിലെ യാത്രപുറപ്പെട്ടത് .നാട്ടുകാർ ഓടിക്കൂടി എത്തിയാണ് മുൻ ഭാഗത്തെ ,


വാതിൽ വെട്ടിപ്പൊളിച്ച് റിഷയേയും ഭർത്താവിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇവർ മ .രണപ്പെട്ടിരുന്നു .അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് .കാർ ഏതാണ്ട് പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു .കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത് .ഇതിൽ നാല് പേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .എങ്ങനെയാണ് തീപടർന്നത് എന്ന് പോലീസും ഫയർ ഫോഴ്സും അന്വേഷിച്ചുവരികയാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ ഈ കാര്യങ്ങൾ വ്യക്തത വരും എന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞത്

No comments:

Post a Comment