Breaking

Wednesday, 15 February 2023

രാത്രി മാല പൊട്ടിച്ചു, രാവിലെ ആഘോഷം, ഉച്ചയ്ക്ക് പിടിയിൽ!


കല്ലറ: 
രാത്രി വീട്ടിൽ കയറി പതുങ്ങിയിരുന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ച കല്ലറ വെള്ളംകുടി എകെജി കോളനിയിൽ സജീർ(30) മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കല്ലറ മുണ്ടോണിക്കര സരസ്വതി ഭവനിൽ സരസ്വതി അമ്മ (68)യുടെ 2 പവൻ മാലയാണ് പൊട്ടിച്ചത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നേരത്തേ തന്നെ ഒളിച്ചു കയറിയ സജീർ ഇവർ ഉറങ്ങിയപ്പോൾ നനഞ്ഞ തുണികൊണ്ടു മുഖം അമർത്തിപ്പിടിച്ചു വെട്ടുകത്തി കഴുത്തിൽ അമർത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. 


സമീപത്ത് മോഷണക്കേസുകളുടെ ചരിത്രമുള്ള മൂന്നു പേരുടെ നീക്കങ്ങൾ അന്വേഷിച്ച പൊലീസ് സജീർ രാവിലെ മുതൽ പണം ധാരാളം ചെലവഴിച്ച് ആഘോഷിക്കുന്നതായി അറിഞ്ഞു. ഒരു സ്വർണമാല കളഞ്ഞു കിട്ടിയതായി സജീർ പറഞ്ഞെന്നു ഭാര്യയും സമ്മതിച്ചു. തുടർന്ന് പൊലീസ് വഴിയിൽ കാത്തു നിന്നു വീട്ടിലേക്ക് എത്തുമ്പോൾ പിടി കൂടുകയായിരുന്നു.


ഇയാളുടെ കൈവശം 25000 രൂപയിലധികം ഉണ്ടായിരുന്നു. മാല നെടുമങ്ങാട് ജ്വല്ലറിയിൽ വിറ്റുവെന്ന് പൊലീസിനോടു സമ്മതിച്ചു. തുടർന്ന് പൊലീസ് മാല വീണ്ടെടുത്തു. കഞ്ചാവ് കച്ചവടം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ. സുനീഷ്, എസ്ഐ അജയൻ, ജിഎസ്ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment