Breaking

Thursday, 23 February 2023

കോവളം ടൂറിസത്തിന് 93 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാഅംഗീകാരം


തിരുവനന്തപുരം
:  ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. 


കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നതിനായി 93 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. 


ടൂറിസം വകുപ്പിന്‍റെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബീച്ചിന്‍റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കി. 2021 ജൂലൈ 26 ന് കോവളം ബീച്ചിന്‍റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് യോഗം ചേര്‍ന്നു. ബഹു. മുഖ്യമന്ത്രിയും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 


കോവളം ടൂറിസം വികസനം 

കേരളത്തിന്‍റെ ടൂറിസം മേഖലയ്ക്ക് കരുത്തേകും..

No comments:

Post a Comment