കൊല്ലം :കടയ്ക്കലിൽ 23 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്തു.കടയ്ക്കൽ മണ്ണൂർ മധു ഭവനിൽ ധന്യ യാണ് കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ധന്യ മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ ഒരു യുവാവുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നേ ധന്യയെ വീട്ടിൽ നിന്ന് കാണാതായിരുന്നു.
അതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ വീട്ടിന് സമീപമുള്ള റബ്ബർ തോട്ടത്തിന് ഉള്ളിലുള്ള ഷെഡ്ഡിൽ നിന്നും കുട്ടിയെകാണുകയും യുവാവിനെയും കുട്ടിയെയും കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു.
ഇരുപത്തിമൂന്നാം തീയതി ബന്ധുക്കളും പൊതുപ്രവർത്തകരും വിവാഹത്തിനായി യുവാവിനെ കാത്തു നിന്നെങ്കിലും യുവാവ് എത്താൻ തയ്യാറായില്ല.ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. അതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നു.
.കുട്ടിയുടെ മാതാവ് ഗൾഫിലാണ്. ധന്യ അമ്മാമ്മയുടെയും മാമന്റെ കൂടെയാണ് താമസം. കൊട്ടാരക്കരയിൽ നിന്ന് ഫോറൻസിക് വിദഗ്ധരെത്തി പരിശോധനയ്ക്കുശേഷം കടയ്ക്കൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.
No comments:
Post a Comment