തുർക്കിയിലെ സർവനാശത്തിൻ്റെ നടുവിൽ നിന്ന് അതിജീവനത്തിൻ്റെ ഒരു അത്ഭുതകഥ. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയിരിക്കുന്നു.
തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയയത്. കുട്ടിയെ ചികിത്സ നൽകാനായി ആശുപത്രിയിലേക്ക് മാറ്റി.
ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 28000 കവിഞ്ഞു. 6000 ഓളം കെട്ടിടങ്ങൾ ഭൂകമ്പത്തില്‍ തകര്‍ന്നു. അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
No comments:
Post a Comment