ചടയമംഗലം : 14.01.2023 തീയതി നടക്കുന്ന ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്
14.01.2023 തീയതി വൈകുന്നേരം 10.30 മണി മുതൽ റോഡിൽ കൊട്ടാരക്കര ഭാഗത്ത് നിന്നും നിലമേൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയൂർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ നിലമേൽ വയ്യാനം ചുണ്ട കടയ്ക്കൽ വഴി പോകേണ്ടതാണ്
14.1. 2023 തിയതി വൈകുന്നേരം 5.30 മണി എംസി റോഡിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും ആയുർ കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ, പാട്ടം മുല്ലോണം ഗണപതി നട അർക്കന്നൂർ മണിയൻ മുക്ക് ആയുർവഴി പോകേണ്ടതാണ്
തിരുവനന്തപുരം ഭാഗത്ത് നിന്നും കുഞ്ഞയ്യപ്പ ക്ഷേത്രത്തിലേയ്ക്ക്
വരുന്ന വാഹനങ്ങൾ മേടയിൽ യുപി സ്കൂൾ ഗ്രൗണ്ടിലും ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി പാർക്ക് ചെയ്യേണ്ടതാണ്.
പൂങ്കോട് ജെംസ് സ്കൂൾ ജംഗ്ഷൻ മുതൽ കുഞ്ഞയ്യപ്പ ക്ഷേത്രം വ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പണയിൽ വഴി പൂങ്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ GMS സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
എംസി റോഡ് വഴി വരുന്ന ചരക്ക് വാഹനങ്ങൾ വൈകുന്നേരം 05 മണി മുതൽ ഘോഷ യാത്ര സമാപിക്കുന്നത് വരെ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്.
14.01.2023 തിയതി ഉച്ചയ്ക്ക് 2മണി മുതൽ ചടയമംഗലം സൊസൈറ്റി ജംഗ്ഷൻ മുതൽ ചടയമംഗലം കെഎസ്എഫ്ഇ ജംഗ്ഷൻ വരെ MC റോഡിൽ വാഹന പാർക്കിംഗ് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
ആലുംമൂട് (മാടൻ നട ജംഗ്ഷൻ മുതൽ ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും ചടയമംഗലം ജംഗ്ഷൻ വരേയും വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
No comments:
Post a Comment