തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് മനു. ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മൂത്രമൊഴിക്കാൻ പോകണം എന്നുപറഞ്ഞു ബാത്ത് റൂമിൽ കയറിയ മനുവിനെ ഏറെനേരമായിട്ടും കാണാതായതോടെയാണ് പോലീസുകാർ ശ്രദ്ധിക്കുന്നത്. വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് മനുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാലോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
No comments:
Post a Comment